സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്;പ്രതിഷേധം ഫിറ്റ്നസ് ടെസ്റ്റിൻറെ തുക കുറയ്ക്കാത്തതിനെതിരെ




പാലക്കാട്: സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്നസ് ടെസ്റ്റിൻറെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസുടമകളുടെ തീരുമാനം. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധിക തുക ഈടാക്കുന്നു എന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.


ഫിറ്റ്നസ് ടെസ്റ്റിൻറെ തുക 1000 രൂപയിൽ നിന്ന് 13,500 ആക്കി ഉയർത്തിയിരുന്നു. ഇതിനെതിരെബസുടമകൾ ഹൈക്കോടതിയെ സമീപിക്കുകയും അധിക തുക ഈടാക്കരുതെന്നാണ് ഹൈക്കോടതിഉത്തരവിറക്കുകയും ചെയ്തിരുന്നു. ആർടിഒമാർഇത്പാലിക്കുന്നില്ലെന്നാണ് സ്വകാര്യ ബസുടമകളുടെ പരാതി.

0/Post a Comment/Comments