ബഫർ സോൺ പഠന റിപ്പോർട്ട് കത്തിച്ച് രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ പ്രതിഷേധം

 കൊട്ടിയൂർ: രാഷ്ട്രീയ കിസാൻ മഹാ സംഘിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ ഫോറസ്റ്റ് ഓഫീസിനു മുൻപിൽ ബഫർസോൺ പഠന റിപ്പോർട്ടിന്റെ കോപ്പി കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെ നടന്ന അടിയന്തിര സംസ്ഥാന കമ്മിറ്റി മീറ്റിംഗിനെ തുടർന്ന് സംഘടിപ്പിക്കുന്ന പ്രതിക്ഷേധ സമരങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം പഠന റിപ്പോർട്ടിന്റെ കോപ്പി കത്തിച്ചു കൊണ്ട് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് നിർവഹിച്ചു. ജില്ലാ ചെയർമാൻ സുരേഷ് കുമാർ ഓടാപ്പന്തിയിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ സണ്ണി തുണ്ടത്തിൽ, ജിൽസ് എം മേക്കൽ, കർഷക ഐക്യവേദി സംസ്ഥാന ചെയർമാൻ ജയിംസ് പന്ന്യാം മാക്കൽ, ജോസഫ് വടക്കേക്കര, അമൽ കുര്യൻ, ബേബി കാഞ്ഞിരത്താം കുന്നേൽ, ജേക്കബ്ബ് ഈന്തുങ്കൽ, ബേബി പാലൂക്കുന്നേൽ,വർക്കി കടപ്പൂർ, സണ്ണി കപ്യാരു മലയിൽ, തുടങ്ങിയവർ സംസാരിച്ചു.

0/Post a Comment/Comments