കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എസ്പിസി കുട്ടികള്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.കേളകം: സുസ്ഥിര വികസനം സുരക്ഷിത ജീവിതം എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് മൂന്ന് ദിവസങ്ങളിലായി നടന്ന ക്രിസ്മസ്  ക്യാമ്പിന്‍റെ ഭാഗമായി കുട്ടികള്‍ നിര്‍മ്മിച്ച കമ്യൂണിറ്റി പാര്‍ക്കിന്‍റെ ഉദ്ഘാടനം കേളകം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമ്മി നിര്‍വ്വഹിച്ചു. കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഈ ഉദ്യാനം നിര്‍മ്മിച്ചത്. പിടിഎ പ്രസിഡന്‍റ് സജീവന്‍ എം പി, ഹെഡ്മാസ്റ്റര്‍ എം വി മാത്യു, സിവില്‍ പോലീസ് ഓഫീസര്‍ വിവേക്, സ്റ്റാഫ് സെക്രട്ടറി ടൈറ്റസ് പി സി എന്നിവര്‍ സംസാരിച്ചു. കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജോബി ഏലിയാസ് സ്വാഗതവും അശ്വതി കെ ഗോപിനാഥ് നന്ദിയും പറഞ്ഞു.

0/Post a Comment/Comments