ശബരിമല സര്‍വീസുകള്‍ കൂട്ടാന്‍ കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി




ഉത്സവ സീസൺ അടുത്തതോടെ ശബരിമലയിലേക്ക് അധിക സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. പമ്പയിലെയും നിലക്കലിലെയും തിരക്ക് കുറയ്ക്കാന്‍ നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ സ്വമേധയാ ഇടപെട്ടാണ് ഹൈക്കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്.

ഇത് സംബന്ധിച്ച് നിര്‍ദേശം പത്തനംതിട്ട ജില്ലാ കളക്‌ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി നല്‍കി. അധികബസ് സര്‍വീസ് അനുവദിക്കുന്ന കാര്യത്തില്‍ അടിയന്തരമായി തീരുമാനമുണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ഡല കാലത്ത് തിരക്കു കാരണം ശബരിമലയിലെത്തുന്ന മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കേണ്ടി വരുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരെയും വിഷയം ബാധിക്കുന്നുണ്ട്. ഇപ്പോഴുള്ള ബസുകളിൽ തീർത്ഥാടകരെ കുത്തിനിറച്ച് സർവീസ് നടത്തുന്ന സ്ഥിതി വന്നപ്പോഴാണ് ഹൈക്കോടതി അടിയന്തരമായ നടപടി ആവശ്യപ്പെട്ട് വിഷയത്തിൽ ഇടപെട്ടത്.


0/Post a Comment/Comments