കേളകം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ പുളിയിലക്കൽ സന്തോഷിന്റെ മരണവുമായി ബന്ധപ്പെട്ട് കേളകം പോലീസ് ഒരാളെ അറസ്റ്റു ചെയ്തു.അടക്കാത്തോട് മുട്ടുമാറ്റി സ്വദേശി ചേനാട്ട് ജോബിനെ (36) യാണ് കേളകം എസ്.എച്ച്.ഒ അജയ്കുമാർ അറസ്റ്റ് ചെയ്തത്.സന്തോഷിന്റെ ഭാര്യ സുധിനയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്.സി.പി.എം മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറിയാണ് ജോബിൻ.
സന്തോഷിന്റെ മരണം കൊലപാതകമാണെന്നും ദുരൂഹതകൾ നീക്കണമെന്നുമാവശ്യപ്പെട്ട് ഭാര്യയും കുടുംബവും ഉന്നതാധികൃതർക്ക് പരാതി നൽകിയിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്,കേളകം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ കേസന്വേഷിക്കാൻ അഞ്ചംഗ സംഘം രൂപവത്കരിക്കുകയും ചെയ്തിരുന്നു.
ജോബിയും സംഘവും സന്തോഷിനെ മർദ്ദിച്ചിരുന്നതായി ഭാര്യ പരാതിയിൽ പറഞ്ഞിരുന്നു.വ്യാഴാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത ജോബിനെ വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി കൂത്തുപറമ്പ്കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post a Comment