ബഫർസോൺ ഉപഗ്രഹ സർവ്വേ മാപ്പിലെ ന്യൂനതകൾ പരിശോധിക്കണമെന്നും, പ്രദേശവാസികളുടെ വീടും സ്ഥലവും ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അടിയന്തര നടപടിക്രമങ്ങൾ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കിഫയുടെ പ്രവർത്തകർ വിശദീകരണം തേടി കൊട്ടിയൂർ വില്ലേജ് ഓഫീസിലേക്കും, പഞ്ചായത്ത് ഓഫീസിലേക്കും മാർച്ച് നടത്തി. ബഫർസോൺ പ്രദേശത്തിന്റെ മാപ്പുമായി എത്തിയ ഇവർ തങ്ങളുടെ വീടുകൾ ഇതിൽ എവിടെയാണ് മാർക്ക് ചെയ്തിരിക്കുന്നതെന്ന് കാണിച്ചുതരണമെന്ന് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടു. തുടർന്ന് ഇതിൻപ്രകാരം ഒരു നിർദ്ദേശവും തങ്ങൾക്ക് ലഭിച്ചിട്ടില്ല എന്ന് വില്ലേജ് ഓഫീസർ എഴുതി നൽകി നൽകി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് ഇക്കാര്യത്തിലുള്ള അവ്യക്തതയിൽ തങ്ങളുടെ നിരാശയും, പ്രതിഷേധവും അറിയിച്ച കിഫയുടെ പ്രവർത്തകർ തുടർന്ന് പഞ്ചായത്ത് ഓഫീസിൽ എത്തി പഞ്ചായത്ത് പ്രസിഡണ്ടിനെയും, സെക്രട്ടറിയെയും കണ്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ പഞ്ചായത്ത് സ്വീകരിച്ച നടപടികൾ ആവശ്യപ്പെട്ടു. തുടർന്ന് ഈ വിഷയങ്ങളിൽ ഇടപെടാൻ ബാധ്യസ്ഥരായ ബഹുമാനപ്പെട്ട എം പി യേയും എംഎൽഎ യേയും ഉൾപ്പെടുത്തി ഒരു സർവ്വകക്ഷിയോഗം സമയബന്ധിതമായി വിളിക്കണമെന്നും, പ്രശ്നപരിഹാരത്തിന് കൂട്ടായ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെടുകയും, തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പിന്മേൽ സൂചനാ സമരം അവസാനിപ്പിക്കുകയും ചെയ്തു. കിഫയുടെ ജില്ലാ പ്രതിനിധികളായ ബോബി സിറിയക്, റെജി കന്നുകുഴി എന്നിവരും പഞ്ചായത്ത് പ്രതിനിധികളായ ഷാജി കാലാച്ചിറ, പോൾ ടി ജെ, വിൽസൺ വടക്കയിൽ എന്നിവരും നേതൃത്വം വഹിച്ചു
Post a Comment