ഇരിട്ടിയിൽ ഭീതി വിതയ്ക്കുന്ന കടുവയെ കണ്ടെത്തി, ആറളം ഫാമിലെ തെങ്ങിൻ മുകളിൽ നിന്ന് ദൃശ്യം പകർത്തി ചെത്തുതൊഴിലാളി (video)




ഇരിട്ടി :  ഇരിട്ടി മേഖലയിൽ ഇറങ്ങിയ കടുവയുടെ ദൃശ്യം  ലഭിച്ചു. ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് കടുവ ഇപ്പോഴുള്ളത്. ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്. അനൂപ് തെങ്ങിന് മുകളിൽ നിന്നാണ് മൊബൈലിൽ ദൃശ്യം പകർത്തിയത്. 10 ദിവസത്തിനിടെ മൂന്ന് പഞ്ചായത്തുകളിലാണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്. ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്. അതിനാൽ തന്നെ രാത്രിയിൽ കടുവയെ കണ്ടെത്തൽ പ്രയാസമാകും. നിരവധി പട്ടികവർ​ഗ കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ട്. ഇവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി. എട്ടിടങ്ങളിലായി ആളുകൾ കടുവയെ കണ്ടിട്ടുണ്ട്.







0/Post a Comment/Comments