എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡ് (AIASL) കണ്ണൂര്‍, കോഴിക്കോട്, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഒഴിവുള്ള ഹാന്‍ഡിമാന്‍, യൂട്ടിലിറ്റി ഏജന്റ് കം റാമ്ബ് ഡ്രൈവര്‍ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
132 ഒഴിവുണ്ട്. കരാര്‍ നിയമനം. യോഗ്യത: പത്താം ക്ലാസ് ജയം. ഉയര്‍ന്ന പ്രായം 28. ട്രേഡ് ടെസ്റ്റ് ഉണ്ടാവും. ഹാന്‍ഡിമാന്‍ –-110, യൂട്ടിലിറ്റി ഏജന്റ് കം റാമ്ബ് ഡ്രൈവര്‍ –- 22 എന്നിങ്ങനെയാണ് ഒഴിവ്.
ഹാന്‍ഡിമാന്‍ തസ്തികയിലേക്ക് ജനുവരി 11 നും യൂട്ടിലിറ്റി ഏജന്റ് കം റാമ്ബ് ഡ്രൈവര്‍ തസ്തികയിലേക്ക് ജനുവരി 12നും രാവിലെ എട്ടിനും 11നും ഇടയിലാണ് ഇന്റര്‍വ്യൂ. സ്ഥലം: അങ്കമാലി വെങ്ങൂരിലെ ശ്രീ ജഗന്നാഥ് ഓഡിറ്റോറിയം. വിശദവിവരങ്ങള്‍ക്ക് www.aiasl.in, www.aiahl.in കാണുക.
Post a Comment