മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ മദ്യം വില്‍ക്കാതിരിക്കാന്‍ കൈക്കൂലി വാങ്ങിയ ബെവ്‌കോ ജീവനക്കാര്‍ വിജിലന്‍സ് പിടിയില്‍. മലപ്പുറം എടപ്പാളിലെ ബെവ്‌കോ ഔട്ട്‌ലെറ്റ് ജീവനക്കാരില്‍നിന്ന് 18,600 രൂപ പിടികൂടി. സ്വകാര്യ മദ്യ ബ്രാന്‍ഡുകള്‍ നല്‍കിയ പണമാണെന്ന് ജീവനക്കാരന്‍ വിജിലന്‍സിന് മൊഴി നല്‍കി.
ഗോഡൗണിലെ ബാഗില്‍ രഹസ്യകോഡ് സഹിതം ചുരുട്ടി വച്ച നിലയിലായിരുന്നു നോട്ടുകള്‍. എട്ട് ജീവനക്കാര്‍ക്ക് വീതിച്ചെടുക്കാനുള്ള തുകയാണെന്നും വിജിലന്‍സിനോട് ജീവനക്കാര്‍ വെളിപ്പെടുത്തി
പൊതുമേഖല, സര്‍ക്കാര്‍ ബ്രാന്‍ഡുകള്‍ വില്‍ക്കാതെ സ്വകാര്യ കമ്പനികളുടെ മദ്യം കൂടുതല്‍ വില്‍ക്കാനായാണ് പണം നല്‍കിയത്. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് വിജിലന്‍സ് അറിയിച്ചു.
Post a Comment