'ഓപ്പറേഷൻ ഓവർലോഡ് 2' നിയമവിരുദ്ധമായി ഓടിയ 11 ലോറികൾ പിടികൂടി.

ഇരിട്ടി: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ വിജിലൻസിന്റെ നേതൃത്വത്തിൽ  ഓപ്പറേഷൻ ഓവറിലോട് ടു എന്ന പേരിൽ നടന്ന പരിശോധനയിൽ ഓവർലോഡ് കയറ്റിവന്ന 11 ലോറികൾ പിടികൂടി.  ക്രഷർ, ക്വാറി ഉൽപ്പന്നങ്ങൾ കയറ്റി നിയമവിരുദ്ധമായി ഓടിയ  ലോറികൾ ആണ് പിടികൂടിയത്. ഇരിട്ടി - കൂട്ടുപുഴ റോഡിൽ  വള്ളിത്തോട് ആനപ്പന്തികവലയിലാണ്  വാഹന പരിശോധന നടന്നത്.  റവന്യൂ വകുപ്പ്, മോട്ടോർ വാഹന വകുപ്പ്, ജിയോളജി ആൻഡ് മൈനിങ്ങ് വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ചില ഉദ്യോഗസ്ഥർക്ക് ക്രഷർ ക്വാറി ഉടമകൾ മാസപ്പടികൾ ഉൾപ്പെടെ നൽകി നിയമവിരുദ്ധമായി വാഹനങ്ങളിൽ ക്രഷർ, ക്വാറി ഉൽപ്പന്നങ്ങൾ കൊണ്ടു പോകുന്നതായുള്ള പരാതിയെ തുടർന്നാണ് വിജിലൻസിന്റെ പരിശോധന നടന്നത്. അമിത ഭാരം കയറ്റിവന്ന  11 വാഹനങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തി ഇരുപത്തിയെട്ടായിരം രൂപ പിഴ ഈടാക്കി. ജിയോളജിയുടെ പാസ് ഇല്ലാതെ എത്തിയ നാല് വാഹനങ്ങളും പിടികൂടി. തുടർ നടപടികൾക്കായി ജിയോളജി വകുപ്പിന് റിപ്പോർട്ടു നൽകും. കണ്ണൂർ വിജിലൻസ് സിഐ കെ.വി. പ്രമോദ്, ഓഡിറ്റ് അസിസ്റ്റൻറ് ഡയറക്ടർ രാജേഷ് കുമാർ, വിജിലൻസ് എസ്ഐ ബിജു, ഷനൽ, സജിത്ത്, ഹൈറേഷ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

0/Post a Comment/Comments