വർഗീയതക്കും കേന്ദ്ര നയങ്ങൾക്കുമെതിരെ സിപിഐ എം സംസ്ഥാന ജാഥ ഫെബ്രുവരി 20 മുതൽ

  സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയും വികസനം തടഞ്ഞുമുള്ള കേന്ദ്രസർക്കാർ സമീപനത്തിനും ന്യുനപക്ഷങ്ങൾക്കെതിരെ കേന്ദ്രവും ആർഎസ്‌എസും ഉയർത്തുന്ന കടുത്ത ഭീഷണിക്കുമെതിരെ സിപിഐ എം സംസ്ഥാനതല ജാഥ സംഘടിപ്പിക്കുമെന്ന്‌ എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  


സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥ ഫെബ്രുവരി 20ന്‌ കാസർകോട്‌ നിന്ന്‌ ആരംഭിച്ച്‌ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച്‌ മാർച്ച്‌ 18ന്‌ തിരുവനന്തപുരത്ത്‌ സമാപിക്കും. പി കെ ബിജു മാനേജറായ ജാഥയിൽ എം സ്വരാജ്‌, സി എസ്‌ സുജാത, കെ ടി ജലീൽ, ജെയ്‌ക്‌ സി തോമസ്‌ എന്നിവർ സ്ഥിരാംഗങ്ങളായിരിക്കും. ജാഥയുടെ മറ്റ്‌ വിശദാംശങ്ങൾ പിന്നീട്‌ അറിയിക്കും.

0/Post a Comment/Comments