2022 - 23 വര്‍ഷത്തെ കണ്ണൂര്‍ ജില്ലയിലെ ഏറ്റവും മികച്ച ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിനുള്ള എച്ച്എസ്ടിഎ അവാര്‍ഡ്

 ഇരിട്ടി: 2022 - 23 വര്ഷത്തെ കണ്ണൂര് ജില്ലയിലെ ഏറ്റവും മികച്ച ഹയര് സെക്കന്ഡറി പ്രിന്സിപ്പലിനുള്ള എച്ച്എസ്ടിഎ അവാര്ഡ് കിളിയന്തറ സെന്റ് തോമസ് ഹയര് സെക്കന്ഡറി സ്‌കൂള് പ്രിന്സിപ്പല് സെലസ്റ്റിന് ജോണിന് ലഭിച്ചു. കണ്ണൂരില് നടന്ന ജില്ലാ സമ്മേളനത്തില്വെച്ച് കെപിസിസി വൈസ് പ്രസിഡന്റ് എന്.ഇ.ബല്റാം അവാര്ഡ് വിതരണം ചെയ്തു.

എയ്ഡഡ് മേഖലയിലെ പ്രബല സംഘടനയായ എഎച്ച്എസ്ടിഎ രൂപീകരിക്കുന്നതില് മുന് നിര പ്രവര്ത്തകനായിരുന്നു. ഹയര് സെക്കന്ഡറിയുടെ പ്രാരംഭ ദശയില് നിരവധിയായ പ്രക്ഷോഭ സമര പരിപാടികള്ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്. 2021-22 വര്ഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള കെസിബിസി അവാര്ഡ്, കെസിബിസി പ്രോലൈഫ് അവാര്ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പ്രൊലൈഫ്, കൗണ്സലിംഗ് മേഖലകളില് സേവനം ചെയ്തുവരുന്ന സെലസ്റ്റിന് ജോണ് കഴിഞ്ഞ 25 വര്ഷമായി ഹയര് സെക്കന്ഡറി തലത്തില് സേവനമനുഷ്ഠിക്കുന്നു. ഭാര്യ: ലിന്സി മേരി തോമസ് (കൊട്ടിയൂര് ഐജെഎം ഹയര് സെക്കന്ഡറി ഫിസിക്‌സ് അധ്യാപിക. മൂന്ന് മക്കള്.

0/Post a Comment/Comments