കണ്ണൂർ: ഐ .ടി.ഐ കളിൽ നിന്നും പഠിച്ചിറങ്ങുന്ന മുഴുവൻ പേർക്കും തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജനുവരി 20 ന് ജില്ലാ തൊഴിൽ മേള സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൾ ടി.മനോജ് കുമാർ പ്രസ് ക്ലബിൽ അറിയിച്ചു.
ജനുവരി 20 ന് രാവിലെ 9 മണി മുതൽ ഐ.ടി.ഐയിൽ മേള ആരംഭിക്കും. രാമചന്ദ്രൻ കടന്നപ്പളളി MLA ഉദ്ഘാടനം ചെയ്യും.ജില്ലയിലെ പത്ത് സർക്കാർ ഐ ടി ഐ കളിൽ നിന്നും മറ്റ് സ്വകാര്യ ഐ ടി ഐ കളിൽ നിന്നും പഠിച്ചിറങ്ങിയ ട്രെയിനികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.കേരളത്തിനകത്തും, പുറത്തു നിന്നുമായി 60ഓളം വ്യവസായ സ്ഥാപനങ്ങളിലായി 1200 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്. പ്രശസ്തമായ എം.എൻ.സികളും, ഉൽപാദന സേവന മേഖലകളിലായി പ്രമുഖ സ്ഥാപനങ്ങളും തൊഴിൽ മേളയിൽ പങ്കെടുക്കും.കഴിഞ്ഞ വർഷം നടത്തിയ തൊഴിൽ മേളയിലൂടെ 696 കുട്ടികൾക്ക് പ്ലേസ്മെൻറ് ലഭിച്ചിരുന്നു. 1500 ഓളം ട്രെയിനികളാണ് ജില്ലയിൽ നിന്ന് പഠിച്ചിറങ്ങുന്നത്.
വാർത്താ സമ്മേളനത്തിൽ മധുസൂദനൻ , എം പവിത്രൻ , നൗഷാദ് പി.എ എന്നിവർ പങ്കെടുത്തു.
Post a Comment