ആയഞ്ചേരി വല്ല്യശ്മാന്‍ നാടകം 21 ന്





ഇരിട്ടി: യുവകലാസാഹിതി ഇരിട്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് ടി.പി. സുകുമാരന്റെ ആയഞ്ചേരി വല്ല്യശ്മാന് നാടകം 21 ന് വൈകുന്നേരം 6.30 ന് ഇരിട്ടി ഇ.കെ. നായനാര് സ്മാരക മുനിസിപ്പല് ഓഡിറ്റോറിയത്തില് നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. അഡ്വ. പി. സന്തോഷ്‌കുമാര് എംപി ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി പ്രസിഡന്റ് കെ.ബി. ഉത്തമന് അധ്യക്ഷത വഹിക്കും. സംഘാടകസമിതി ചെയര്മാന് ഒ.കെ. ജയകൃഷ്ണന് ആമുഖ ഭാഷണം നടത്തും. ഇരിട്ടി നഗരസഭാ ചെയര്പേഴ്‌സണ് കെ. ശ്രീലത മുഖ്യാഥിതിയും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന് വിശിഷ്ടാതിഥിയുമായിരിക്കും.
ജന്മി നാടുവാഴിത്ത കാലത്ത് വടക്കെ മലബാറില് നെല്കൃഷി കഴിഞ്ഞ് വയലുകളില് വെള്ളരി കൃഷി നടത്തുമ്പോള് വെള്ളരി കുറുക്കന്മാര് കൊണ്ടുപോകാതിരിക്കാന് രാത്രികാലങ്ങളില് കാവല് നില്ക്കുന്ന വേളയില് സമയം പോകാന് വേണ്ടി നടത്തുന്ന പരിപാടിയാണ് വെള്ളരി നാടകം. അതിന്റെ സത്ത ചോര്ന്ന് പോകാതെ രസകരമായ സന്ദര്ഭങ്ങള് കോര്ത്തിണക്കി 1 മണിക്കൂര് 45 മിനിറ്റ് പ്രേക്ഷകനെ മടുപ്പിക്കാതെ കടന്നുപോകുമെന്നതാണ് ടി.വി. പവിത്രന് സംവിധാനം ചെയ്ത ആയഞ്ചേരി വല്ല്യശ്മാന് എന്ന നാടകത്തിന്റെ പ്രത്യേകതയെന്ന് പ്രസിഡന്റ് കെ.ബി.ഉത്തമന്, സെക്രട്ടറി ഡോ.ജി.ശിവരാമകൃഷ്ണന്, സംഘാടകസമിതി വൈസ്‌ചെയര്മാന് ബേബി ഗാന്ധാര, എം.വി. സുമേഷ്, സി. സുരേഷ്‌കുമാര്, പ്രകാശ് പാര്വ്വണം എന്നിവര് പത്രസമ്മേളനത്തിൽ പറഞ്ഞു.

0/Post a Comment/Comments