ജില്ലയിൽ ഒറ്റ ദിവസം മാത്രം 240 ട്രാഫിക് ലംഘനം 2.36 ലക്ഷം പിഴചുമത്തി

 കണ്ണൂർ: റോഡിലെ അപകടങ്ങൾ കുറയ്ക്കാൻ ഉദ്യോഗസ്ഥർ പാടുപെടുമ്പോഴും ട്രാഫിക് നിയമലംഘനം പതിവായി തുടരുന്നു.ലൈൻ ട്രാഫിക് കൺട്രോൾ സിസ്റ്റം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ബുധനാഴ്ച മാത്രം ജില്ലയിൽ 240 നിയമലംഘനങ്ങൾ കണ്ടെത്തി. 2,36,520 രൂപ പിഴയും ചുമത്തി.

ജില്ലയിൽ മാത്രം 400 വാഹനങ്ങൾ പരിശോധിച്ചു. കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, മട്ടന്നൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്

0/Post a Comment/Comments