ലഹരിയില്ലാതെരുവ്' രണ്ടാംഘട്ട ലഹരി വിരുദ്ധ ബോധവല്‍ക്കരണം 25ന്




കണ്ണൂർ: സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാംഘട്ട ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പ്, വിമുക്തി മിഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ലഹരിയില്ലാതെരുവ് രണ്ടാംഘട്ട ലഹരിവിരുദ്ധ ക്യാമ്പയിന്‍ പരിപാടി ജനുവരി 25 വൈകിട്ട് നാലിന് കണ്ണൂരില്‍ നടക്കും.


 പരിപാടിയുടെ ഭാഗമായി നടത്തുന്ന ഫ്ളാഷ്മോബ് മത്സരത്തിന് രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒന്നാം സമ്മാനക്കാര്‍ക്ക് അയ്യായിരം രൂപ ക്യാഷ്പ്രൈസ് ലഭിക്കും. രജിസ്ട്രേഷന് 9656452473 എന്ന നമ്പറില്‍ ബന്ധപ്പെടുക. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് പ്രാഥമിക ആലോചനായോഗം ഓണ്‍ലൈനായി നടന്നു. 


യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ കെ പ്രേംകൃഷ്ണ, വിമുക്തി മാനേജര്‍ ജോസ്, കോ ഓര്‍ഡിനേറ്റര്‍ എം സുജിത്ത്, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.


0/Post a Comment/Comments