കണ്ണൂർ : തളിപ്പറമ്പിൽ അധ്യാപകൻ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ മുഴുവൻ വിദ്യാർഥികളും മൊഴി നൽകി. 26 വിദ്യാർഥികളെ അധ്യാപകൻ പീഡിപ്പിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. തളിപ്പറമ്പ് പൊലീസിലാണ് വിദ്യാർഥികൾ മൊഴി നൽകിയത്. നാല് വർഷമായി തളിപ്പറമ്പ് യുപി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസലിനെതിരെയാണ് പരാതി.
കൊവിഡിന് ശേഷം സ്കൂൾ തുറന്നതിന് ശേഷമാണ് പീഡനം. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിനിടെ 20 വിദ്യാർഥികൾ ഫൈസൽ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈന് നൽകിയ പരാതിയിൽ അധ്യാപകനെ അറസ്റ്റ് ചെയ്തു. നേരത്തെ അഞ്ച് വിദ്യാർഥികൾ മാത്രമാണ് പരാതി നൽകാൻ തയ്യാറായത്.അറസ്റ്റിലായ ഫൈസൽ റിമാൻഡിലാണ്.
Post a Comment