വഖഫ് ബോർഡ് നിയമനം: 31 വരെ അപേക്ഷിക്കാം

സംസ്ഥാന വഖഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസ് പരിധിയിലെ വിവിധ വഖഫുകളിൽ ഇന്ററിം മുതവല്ലിമാരായും എക്‌സിക്യൂട്ടീവ് ഓഫീസർമാരായും പ്രവർത്തിക്കാൻ താൽപര്യമുള്ളവർക്ക് ജനുവരി 31 വരെ അപേക്ഷിക്കാം. 


മുസ്ലിം സമുദായത്തിലെ ബിരുദധാരികളായ പുരുഷൻമാർക്കും സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച ബിരുദധാരികൾക്കുമാണ് അവസരം. 


വിശദമായ ബയോഡാറ്റ സഹിതമുള്ള അപേക്ഷ 31ന് വൈകിട്ട് അഞ്ച് മണിക്കകം ഡിവിഷണൽ ഓഫീസർ, സംസ്ഥാന വഖഫ് ബോർഡ്, ഡിവിഷണൽ ഓഫീസ്, ജില്ലാ ആയുർവ്വേദ ഹോസ്പിറ്റൽ റോഡ്, താണ, കണ്ണൂർ 670012 എന്ന വിലാസത്തിൽ ലഭിക്കണം.


0/Post a Comment/Comments