ഡിസംബറിലെ റേഷന്‍ വിതരണം ജനുവരി 5 വരെ നീട്ടി






സംസ്ഥാനത്ത് ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി 5 വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. റേഷന്‍ കടകള്‍ 7 ജില്ലകളില്‍ വീതം രാവിലെയും വൈകിട്ടുമായി പ്രവര്‍ത്തിക്കുന്ന ക്രമീകരണം ജനുവരി മുഴുവന്‍ തുടരും. ഇ പോസ് നെറ്റവർക്കിലെ തകരാര്‍ മൂലം ശനിയാഴ്ചയും പലയിടത്തും റേഷന്‍ വിതരണം മുടങ്ങിയിരുന്നു.


സംസ്ഥാന സര്‍ക്കാര്‍, ഓതന്റിക്കേഷന്‍ യൂസര്‍ ഏജന്‍സി, ഓതന്റിക്കേഷന്‍ സര്‍വീസ് ഏജന്‍സി, യുഐഡിഎഐ എന്നിങ്ങനെ നാല് സെര്‍വറുകള്‍ ഒരുമിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇ പോസ് സംവിധാനം സുഗമമായി പ്രവര്‍ത്തിക്കുന്നത്. സംവിധാനത്തിന്റെ ഭാഗമായി റേഷന്‍ കടകളില്‍ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങളില്‍ വിരല്‍ അമര്‍ത്തുമ്പോള്‍ ബയോ മെട്രിക് വിവര ശേഖരണം നടത്തി കാര്‍ഡ് ഉടമയെ തിരിച്ചറിഞ്ഞാല്‍ മാത്രമേ റേഷന്‍ സാധനങ്ങള്‍ നല്‍കാനാകൂ.

0/Post a Comment/Comments