ഇരിട്ടിയിൽ വീട്ടിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടിച്ചു
ഇരിട്ടി രണ്ടാംകടവ് തുടിമരത്ത് വീട്ടിനുള്ളിൽ കയറിയ രജവെമ്പാലയെ പടികൂടി. പറപ്പള്ളിൽ ജോസഫിന്റെ വീട്ടിൽ നിന്നാണ് കഴിഞ്ഞ രാത്രി പാമ്പിനെ പിടികൂടിയത്. വനം ഡെപ്യൂട്ടി റേഞ്ചർ കെ. ജിജിലിന്റെ നിർദേശ പ്രകാരം ഇരിട്ടി സെക്‌ഷൻ ഫോറസ്റ്റർ ബാലൻ, ഇരിട്ടി സെക്‌ഷൻ വാച്ചർ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ, അജിൽ കുമാർ എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടി വനത്തിൽ വിട്ടത്.

0/Post a Comment/Comments