കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ സംഘടിപ്പിക്കുന്ന വിനോദയാത്ര


പുതുവര്‍ഷത്തില്‍ കൂടുതല്‍ വിനോദ യാത്രകളുമായി കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോ. ബജറ്റ് ടൂറിസം സെല്ലിന്റെ വിനോദ യാത്രകള്‍ ചുരുങ്ങിയ കാലം കൊണ്ട് ജനകീയമായതോടെയാണ് കൂടുതല്‍ യാത്രകള്‍ ഒരുക്കുന്നത്. ജനുവരി 20നും 27നും വാഗമണിലേക്ക് യാത്ര നടത്തും. 


വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ശനിയാഴ്ച രാവിലെ വാഗമണിലെത്തും. ഞായറാഴ്ച കുമരകത്ത് ഹൗസ്‌ ബോട്ടില്‍ യാത്ര നടത്തി, തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും. ഓഫ്‌ റോഡ് ജീപ്പ് സവാരി, ക്യാമ്പ് ഫയര്‍, ഹൗസ്‌ ബോട്ട് യാത്ര, ഭക്ഷണം, താമസം എന്നിവയുള്‍പ്പടെ ഒരാള്‍ക്ക് 3900 രൂപയാണ് ചെലവ്.


ജനുവരി 24നും 30നും നെഫ്രിറ്റിറ്റി കപ്പല്‍ യാത്ര പാക്കേജിന് സൗകര്യമൊരുക്കും. രാവിലെ അഞ്ച് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് ഉച്ചക്ക് മൂന്ന് മണിക്ക് ക്രൂസില്‍ ബോര്‍ഡ് ചെയ്യും. രാത്രി ഒമ്പത് മണിക്ക് ക്രൂസില്‍ നിന്നും ഇറങ്ങി ലുലു മാളും സന്ദര്‍ശിച്ച ശേഷം രണ്ടാമത്തെ ദിവസം പുലര്‍ച്ചെ അഞ്ച് മണിക്ക് കണ്ണൂരില്‍ തിരിച്ചെത്തും. ക്രൂസ് ചാര്‍ജും ഷിപ്പിലുള്ള ഫോര്‍ സ്റ്റാര്‍ വിഭാഗം ഭക്ഷണവും ഉള്‍പ്പടെ ഒരാള്‍ക്ക് 3850 രൂപയാണ് ചാര്‍ജ്.


ബുക്കിംഗിന്: 9496131288, 8089463675


0/Post a Comment/Comments