തിരുനാളിൽ പങ്കെടുത്ത് മടങ്ങവേ റിട്ട:അദ്ധ്യാപിക കാറിടിച്ച് മരിച്ചു

ഉളിക്കൽ: നെല്ലിക്കാംപൊയിൽ പള്ളിതിരുനാളിൽ പങ്കെടുത്ത്  മടങ്ങവേ അദ്ധ്യപിക കാറിടിച്ച് മരിച്ചു . ഉളിക്കൽ വയത്തൂർ യു പി സ്‌കൂളിലെ റിട്ട. അദ്ധ്യാപിക പുളിയംമാക്കൽ ആഗ്നസ് (65) ആണ് മരിച്ചത്. വെള്ളിയാഴ്ച സന്ധ്യക്ക്‌ 6 മണിയോടെ ആയിരുന്നു അപകടം.  ഇരിട്ടി- ഉളിക്കൽ റോഡിൽ നെല്ലിക്കാംപൊയിൽ ഇറക്കത്തിൽ വെച്ച് കാറിടിക്കുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.  ഭർത്താവ് പി.കെ. മാത്യു (റിട്ട.  എസ് ബി ഐ ഉദ്യോഗസ്ഥൻ,  മൈസൂരു). മക്കൾ: ആൻ മാത്യു (പ്രൊഫ.വിമൽ  ജ്യോതി എഞ്ചിനിയറിങ് കോളേജ്, ചെമ്പേരി), എമി മാത്യു (ദുബായ്), സിറിൾ മാത്യു (ബംഗളൂരു), മരുമക്കൾ: ജെറിൻ ടോം ജോസ് (മാനേജർ കേരളാ ബാങ്ക്, കരുവഞ്ചാൽ), ജീവൻ ജിത്ത് (എഞ്ചിനീയർ, ദുബായ്). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെല്ലിക്കാംപൊയിൽ പള്ളി  സെമിത്തേരിയിൽ.

0/Post a Comment/Comments