നാഷണല്‍ ലോക് അദാലത്ത്




കണ്ണൂര്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവില്‍ കേസുകള്‍, ഒത്തുതീര്‍പ്പാക്കാന്‍ പറ്റുന്ന ക്രിമിനല്‍ കേസുകള്‍, വാഹന അപകട നഷ്ടപരിഹാര കേസുകള്‍, ബാങ്ക് കേസുകള്‍, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകളും കോടതികളുടെ പരിഗണനയില്‍പെടാത്ത കാനറാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബി എസ് എന്‍ എല്‍, രജിസ്ട്രേഷന്‍ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പരാതികളും ഫെബ്രുവരി 11ന് രാവിലെ 10 മണി മുതല്‍ തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ, പയ്യന്നൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളിലെ കോടതി സമുച്ചയങ്ങളില്‍ നടത്തുന്ന അദാലത്തില്‍ പരിഗണിക്കും. 


കൂടാതെ എല്ലാ മജിസ്ട്രേറ്റ് കോടതികളിലും സ്പെഷ്യല്‍ സിറ്റിങ് ഉണ്ടാകും. പിഴയടച്ച് തീര്‍പ്പാക്കാവുന്ന കുറ്റങ്ങള്‍ക്ക് കക്ഷികള്‍ക്ക് നേരിട്ടോ വക്കീല്‍ മുഖേനയോ പിഴയടച്ച് കേസ് അവസാനിപ്പിക്കാനും അവസരമുണ്ടാകും. അറിയിപ്പ് ലഭിച്ചവര്‍ അറിയിപ്പ് സഹിതം ജില്ലാ കോടതി പരിസരത്ത് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0490 2344666, 0490 2993328.

0/Post a Comment/Comments