മുൻ കേന്ദ്രമന്ത്രിയും ആർ.ജെ.ഡി ദേശീയ അധ്യക്ഷനുമായ ശരദ് യാദവ് (75) അന്തരിച്ചു. ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപകനായിരുന്നു. 2022ൽ ആർ ജെ ഡിയിൽ എത്തി. ഏഴു തവണ ലോക്സഭയിലെയും നാലു തവണ രാജ്യസഭയിലെയും അംഗവുമായിരുന്നു. 1999-2004-ലെ വാജ്പേയി മന്ത്രിസഭയിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു ശരത് യാദവ്.1974-ൽ ജബൽപ്പൂരിൽ നടന്ന ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ ജയപ്രകാശ് നാരായണൻ നിർദേശിച്ച സ്ഥാനാർത്ഥിയായിട്ടാണ് പൊതുരംഗപ്രവേശനം. 1974-ൽ ജബൽപൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്സഭയിൽ അംഗമായി. 2005 മുതൽ 2017 വരെ ജനതാദൾ (യുണൈറ്റഡ്) പാർട്ടിയുടെ നേതാവായിരുന്നു ശരത് യാദവ്.
2017-ൽ ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ കോൺഗ്രസ്, ആർ.ജെ.ഡി പാർട്ടികൾ നേതൃത്വം നൽകിയ മഹാഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ. മുന്നണിയിൽ അംഗമായി. നിതീഷിനൊപ്പം പോവാത്തതിനെ തുടർന്ന് ശരത് യാദവിന് 2017-ൽ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു. പിന്നീട് 2018ൽ ലോകതാന്ത്രിക് ജനതാദൾ എന്ന പാർട്ടി രൂപീകരിച്ചു. 2022 മാർച്ച് 20ന് ലാലു പ്രസാദ് യാദവിൻ്റെ പാർട്ടിയായ ആർ.ജെ.ഡിയിൽ ശരത് യാദവിൻ്റെ പാർട്ടി ലയിച്ചു.
Post a Comment