വൈദ്യുതി ബിൽ: സ്വൈപ്പിങ് യന്ത്രവുമായി മീറ്റർ റീഡർമാരെത്തും
തൃ​ശൂ​ർ: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഉ​ട​ൻ വൈ​ദ്യു​തി ബി​ൽ തു​ക ന​ൽ​കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കും വി​ധം സ്പോ​ട്ട് ബി​ല്ലി​ങ് മെ​ഷീ​നു​ക​ളു​മാ​യി കെ.​എ​സ്.​ഇ.​ബി. യെ​സ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രീ​ക്ഷ​ണ പ​ദ്ധ​തി കൊ​ണ്ടു​വ​രു​ന്ന​ത്. ആ​ദ്യ​ഘ​ട്ടം തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കും.

ഇ​തി​ന്റെ ഭാ​ഗ​മാ​യി 200 സ്പോ​ട്ട് ബി​ല്ലി​ങ് മെ​ഷീ​നു​ക​ൾ പ്ര​തി​മാ​സം 90 രൂ​പ വാ​ട​ക​ക്ക് യെ​സ് ബാ​ങ്ക് ന​ൽ​കും. മീ​റ്റ​ർ റീ​ഡ​ർ​മാ​രു​ടെ കൈ​യി​ൽ മെ​ഷീ​നു​ക​ൾ ന​ൽ​കി പ​ണം പി​രി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തു​സം​ബ​ന്ധി​ച്ച കെ.​എ​സ്.​ഇ.​ബി മു​ഴു​സ​മ​യ ഡ​യ​റ​ക്ട​ർ​മാ​രു​ടെ തീ​രു​മാ​ന ഉ​ത്ത​ര​വ് ഇ​റ​ങ്ങി.

ഡെ​ബി​റ്റ് /ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ വ​ഴി പ​ണം സ്വീ​ക​രി​ക്കാ​നാ​വു​ന്ന ആ​ൻ​ഡ്രോ​യ്ഡ് സോ​ഫ്റ്റ്‌​വെ​യ​ർ ഉ​പ​യോ​ഗി​ച്ചാ​കും പ്ര​വ​ർ​ത്ത​നം. കാ​ർ​ഡു​ക​ൾ സ്വൈ​പ് ചെ​യ്ത് പ​ണം ഈ​ടാ​ക്കി തി​രി​ച്ചു​ന​ൽ​കാം. ഇ​തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ൻ​ഡ്രോ​യ്ഡ് സോ​ഫ്റ്റ്‌​വെ​യ​ർ, എ​യ്സ് വെ​യ​ർ ഫി​ൻ​ടെ​സ് സ​ർ​വി​സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ് നി​ർ​മി​ച്ച​ത്. ആ​റു​മാ​സം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം.

ആ​ദ്യ 15 ദി​വ​സ​ശേ​ഷം പ​ദ്ധ​തി സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ചീ​ഫ് എ​ൻ​ജി​നീ​യ​ർ സ​മ​ർ​പ്പി​ക്ക​ണം. ദി​വ​സ​വും ശേ​ഖ​രി​ക്കു​ന്ന തു​ക കെ.​എ​സ്.​ഇ.​ബി​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​ണ് യെ​സ് ബാ​ങ്കു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ. പ​ദ്ധ​തി സം​ബ​ന്ധി​ച്ച് യെ​സ് ബാ​ങ്ക് സ​മ​ർ​പ്പി​ച്ച പ്ര​പോ​സ​ൽ കെ.​എ​സ്.​ഇ.​ബി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ നേ​രി​ട്ട് വൈ​ദ്യു​തി ബി​ൽ പി​രി​ക്കാ​ൻ ആ​ലോ​ചി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​പ്പാ​യി​രു​ന്നി​ല്ല. നി​ല​വി​ൽ മീ​റ്റ​ർ റീ​ഡ​ർ​മാ​ർ ബി​ൽ ന​ൽ​കി​യ ശേ​ഷം മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം മാ​ത്ര​മേ പ​ണം അ​ട​ക്കാ​ൻ സാ​ധി​ക്കൂ.

0/Post a Comment/Comments