ജലസമൃദ്ധിക്കായി തടയണ നിർമാണം തുടങ്ങി

 



കേളകം : ജലസമൃദ്ധിക്കായി തടയണ നിർമിച്ച് കേളകം പഞ്ചായത്ത്. മുട്ടുമാറ്റിയിലെ കോച്ചിക്കുളത്തെ ചീങ്കണ്ണിപ്പുഴയിൽ തടയണ നിർമാണം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു..കേളകം പഞ്ചായത്തിലെ പുഴകളിലും തോടുകളിലുമായി 500 തടയണകൾ നിർമിക്കാൻ ലക്ഷ്യമുണ്ടെന്നും ഇതിൽ 200 തടയണകൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ സി.ടി.അനിഷ് അറിയിച്ചു.വരുംദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കൂടുതൽ തടയണകൾ നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞവർഷം മലയോരത്ത് ഏറ്റവുമധികം തടയണകൾ നിർമിച്ച പഞ്ചായത്താണ് കേളകം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്, സ്ഥിരംസമിതി ചെയർമാൻമാരായ തോമസ് പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, പഞ്ചായത്തംഗങ്ങളായ ബിനു മാനുവൽ, ജോണി പാമ്പാടിയിൽ, കൃഷി ഓഫീസർ കെ.ജി.സുനിൽ, തൊഴിലുറപ്പ് പദ്ധതി അസി. എൻജിനിയർ അഞ്ജുഷ, കെ.ജെ.ഷാജി തുടങ്ങിയവർ പങ്കെടുത്തു..

0/Post a Comment/Comments