അയ്യപ്പന്മാർ സഞ്ചരിച്ച വാഹനം മാക്കൂട്ടത്ത് കുഴിലേക്ക് വീണ് എട്ട് പേർക്ക് പരിക്ക്ഇരിട്ടി: തെലുങ്കാന സ്വദേശികളായ അയ്യപ്പന്മാർ സഞ്ചരിച്ച വാഹനം മക്കൂട്ടത്ത് കുഴിയിലേക്ക് മറിഞ്ഞ് എട്ടു പേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ അറുപതടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു. വാഹനത്തിലെ  ഡ്രൈവർമാരായ രാജു ചാക്കൽ, മുഹമ്മദ് സാദത്ത്, അയ്യപ്പന്മാരായ വെങ്കിടാചാരി,ശങ്കർ പഴനി,അവിനാഷ്, നർസിംഗ്, ബാനു പ്രസാദ്, സി.എച്ച്. അഭിലാഷ് എന്നിവർക്കാണ് പരിക്കേറ്റത്‌. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഡ്രൈവർ രാജുവിനെ വിദഗ്ധ ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 
ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു അപകടം. പെരുമ്പാടി- മാക്കൂട്ടം ചുരം പാതയിൽ അമ്പുക്കടക്ക് സമീപത്തെ വളവിലായിരുന്നു അപകടം. സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലംകൂടിയാണ് ഇവിടം. തെലുങ്കാനയിൽ നിന്നും അയ്യപ്പ ദർശനത്തിനായി പുറപ്പെട്ട രണ്ടു ഡ്രൈവർമാർ അടങ്ങുന്ന 11 അംഗ സംഘമാണ്  അപകടത്തിൽ പെട്ടത്. വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിശമനസേനയും പോലീസും  മറ്റും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.

0/Post a Comment/Comments