ഇരിട്ടി മഹോത്സവം; മുഴുവൻ ലാഭവും ഇരിട്ടി താലൂക്ക് ആശുപത്രിക്ക് കൈമാറി ലയൺസ് ക്ലബ്




ഇരിട്ടി: ഇരിട്ടി ലയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ നവംബർ 17 മുതൽ ഡിസംബർ 12 വരെ ഇരട്ടി പുന്നാട് കുന്നിൻ കീഴിൽ വച്ച് നടത്തിയ ലയൺസ് ഇരിട്ടി മഹോത്സവത്തിൻ്റെ ഭാഗമായി ലഭിച്ച മുഴുവൻ പണവും ഇരിട്ടി താലൂക്ക് ആശുപത്രിക്ക് കൈമാറി. തങ്ങൾക്കു ലഭിക്കുന്ന ലാഭം മുഴുവൻ സേവന പ്രവർത്തനങ്ങൾക്ക് നകുമെന്ന് ഭാരവാഹികൾ മഹോത്സവം തുടങ്ങുന്ന വേളയിൽ പ്രഖ്യാപിച്ചിരുന്നു. ഈ വാക്ക് പാലിക്കൽ കൂടിയായി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങ്. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന കനിവ് ഡയാലിസിസ് സെൻററിന്റെ പ്രവർത്തനത്തിനായി അര ലക്ഷം രൂപയും ആശുപത്രിക്കായി ഓക്സിജൻ കോൺസൻററേറ്ററുമാണ് കൈമാറിയത്. ഇരിട്ടി ലയൺസ് പ്രസിഡന്റ്‌ ജോസഫ് സ്കരിയ സണ്ണി ജോസഫ് എംഎൽഎയും ഓക്സിജൻ കോൺസെൻഡറേറ്റർ നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലതയും ഏറ്റുവാങ്ങി.
ചടങ്ങിൽ കനിവ് സെക്രട്ടറി അയൂബ് പൊയ്‌ലൻ, അജയൻ പായം, ആശുപത്രി സൂപ്രണ്ട് ഡോ. രാജേഷ്, നഴ്സിംഗ് സൂപ്രണ്ട് എം.പി. ബിന്ദു, ലയൺസ് പ്രസിഡന്റ്‌ ജോസഫ് സ്കരിയ, കോർഡിനേറ്റർ മാരായ കെ. സുരേഷ് ബാബു, കെ. ടി. അനൂപ്, സോൺ ചെയർമാൻ ഒ. വിജേഷ് ക്യാബിനറ്റ് മെമ്പർമാരായ ഡോ. ജി. ശിവരാമകൃഷ്ണൻ, വി.പി. സതീശൻ, സെക്രട്ടറി എ.എം. ബിജോയ്‌, മറ്റു അംഗങ്ങളായ ജോളി അഗസ്റ്റിൻ, ജോസഫ് വർഗീസ്,പി. കെ. ജോസ്, ഷാജി തോമസ്, സജിൻ, സുരേഷ് മിലൻ, എം.സി. തോമസ്, വി. എം. നാരായണൻ എന്നിവർ സംസന്ധിച്ചു.

0/Post a Comment/Comments