ഉണ്ണി മുകുന്ദനും മാളികപ്പുറം അണിയറപ്രവർത്തകർക്കും പ്രഗതി സർഗ്ഗോത്സവവേദിയിൽ ഉജ്ജ്വല സ്വീകരണം


ഇരിട്ടി: മാളികപ്പുറം സിനിമയിലെ നടൻ ഉണ്ണിമുകുന്ദനും ഇതിലെ അണിയറപ്രവർത്തകർക്കും പ്രഗതി സർഗ്ഗോത്സവ വേദിയിൽ ഉജ്ജ്വല സ്വീകരണം നൽകി. ഒരാഴ്ചയായി നടക്കുന്ന പ്രഗതിസർഗ്ഗോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥികളായി എത്തിയതായിരുന്നു ഉണ്ണി മുകുന്ദനനും അണിയറ പ്രവർത്തകരും.
വള്ളിയാട് വയലിൽ ഒരുക്കിയ സർഗ്ഗോത്സവവേദിയിൽ വിദ്യാർത്ഥികളെ കൂടാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ജനങ്ങളും എത്തിച്ചേർന്നിരുന്നു. നിറഞ്ഞു കവിഞ്ഞ സർഗ്ഗോത്സവ നഗരിയിലേക്ക് ഉണ്ണിമുകുന്ദൻ എത്തിയപ്പോൾ ആർപ്പുവിളിച്ചാണ് വിദ്യാർഥികൾ എല്ലാവരെയും ഇവരെ വരവേറ്റത്. ഉണ്ണിമുകുന്ദന് സ്വാഗതമോദിക്കൊണ്ട് പ്രഗതി വൈസ് പ്രിൻസിപ്പാൾ എം. രതീഷ് നടത്തിയ സ്വാഗതഭാഷണത്തിനിടെ വികാരാധീനനായി അദ്ദേഹം കണ്ണ് തുടക്കുന്നതും കാണാമായിരുന്നു. തനിക്കും കുടുംബത്തിനുമെതിരേ നിരന്തരം നിരവധി സൈബർ അക്രമങ്ങൾ നടക്കുന്നതായും എന്നാൽ ഇതിനെല്ലാം സഭ്യമായ ഭാഷയിൽ താൻ മറുപടി നൽകുന്നുണ്ടെന്നും ഇനിയും മറുപടി നൽകുമെന്നും ഉണ്ണിമുകുന്ദൻ സ്വീകരണ ഭാഷണത്തിനിടെ പറഞ്ഞു. വിദ്യാർത്ഥികളുമായി അദ്ദേഹം അരമണിക്കൂറോളം സംവദിക്കുകയും ചെയ്തു.
പ്രഗതി പ്രിൻസിപ്പാൾ വത്സൻ തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു. മാസ്റ്റർ ശ്രീപദ്, സംവിധായകൻ വിഷ്ണു ശങ്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, പേരാവൂർ പ്രഗതി പ്രിൻസിപ്പാൾ സി. സനൽ എന്നിവർ സംസാരിച്ചു. ഫോക്‌ലോർ അവാർഡ് ജേതാവ് ഷൈനി വിജയനെ വേദിയിൽ ആദരിച്ചു.

0/Post a Comment/Comments