എഫ് ഐ ജി കേളകം യൂണിറ്റിന്റെ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.

 കേരള കർഷ സംഘം കേളകം വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കിസാൻ കൈരളി പ്രൊഡ്യൂസർ കമ്പനിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച എഫ് ഐ ജി  കേളകം യൂണിറ്റിന്റെ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി.

കേളകത്ത് കൃഷിയിടത്തിൽ നടന്ന പരിപാടിയിൽ പച്ചമുളക്  വിളവെടുപ്പ് നടത്തി  കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ ജെ  ജോസഫ് ഉദ്ഘാടനം

നിർവഹിച്ചു.ടി.ജെ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.കേളകം പഞ്ചായത്ത് പ്രസിഡൻ്റ് സി.ടി അനീഷ്, കേളകം കൃഷി ഓഫീസർ കെ.ജി സുനിൽ, കർഷക സംഘം ഏരിയ സെക്രട്ടറി എം.എസ് വാസുദേവൻ, പേരാവൂർ ഏറിയ പ്രസിഡൻ്റ് കെ.പി സുരേഷ് കുമാർ,

ജില്ലാ കമ്മിറ്റിയംഗം ശൈലജ

വി.പി ബിജു, ബ്ലോക്ക് പഞ്ചായത്തംഗം മൈഥ ലി രമണൻ, കെ ജെ ജെയിംസ് എന്നിവർ സംസാരിച്ചു.കേളകം പഞ്ചായത്ത് ഓഫീസിന് സമീപത്ത് പാട്ടത്തിനെടുത്ത കൃഷിയിടത്തിലാണ് കൃഷിവകുപ്പിന്റെ നിർദ്ദേശാനുസരണമുള്ള 

ജൈവ കർഷകരായ പുത്തൻപുരയിൽ ശശിയും സജി തണ്ടപ്പുറവും കൃഷി ഇറക്കിയത്

0/Post a Comment/Comments