മധ്യവയസ്കനെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി


ശ്രീകണ്ഠാപുരം: വീടുകൾ തോറും അലുമിനിയ പാത്ര വിൽപന നടത്തുന്ന മധ്യവയസ്കനെ വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചുഴലി മാവിലംപാറയിൽ വാടകമുറിയിൽ താമസിക്കുന്നമലപ്പുറം എ.ആർ.നഗർ സ്വദേശി മുഹമ്മദിൻ്റെ മകൻ സൈനുദ്ദീനെ (60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.


ഇന്ന് രാവിലെ മുറിക്ക് പുറത്ത് കാണാത്തതിനെതുടർന്ന് നടത്തിയ പരിശോധ‌ നയിലാണ് നാട്ടുകാർ ഇയാളെ മരിച്ച നിലയിൽ കണ്ടത്.തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ശ്രീകണ്ഠാപുരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

0/Post a Comment/Comments