ടെക്‌സ്റ്റില്‍ ഇനി 'മായാജാലം'; പുതിയ മൂന്ന് ഫീച്ചറുകളുമായി വാട്‌സ്ആപ്പ്




ന്യൂഡല്‍ഹി: ടെക്‌സ്റ്റില്‍ മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം ടെക്സ്റ്റ് എഡിറ്റര്‍ റീഡിസൈന്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ ഫീച്ചറുകള്‍.


വ്യത്യസ്ത ഫോണ്ടുകളിലേക്ക് എളുപ്പം പോകാന്‍ കഴിയുന്നവിധം വേഗത്തില്‍ ടാപ്പ് ചെയ്യാന്‍ സാധിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. കീബോര്‍ഡില്‍ കാണുന്ന ഫോണ്ട് ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്നില്‍ ടാപ്പ് ചെയ്ത് എളുപ്പം മാറ്റം വരുത്താന്‍ കഴിയുന്നവിധമാണ് സംവിധാനം.


ടെക്സ്റ്റ് അലൈന്‍മെന്റുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ഫീച്ചര്‍. എളുപ്പത്തില്‍ ടെക്സ്റ്റിന്റെ അലൈന്‍മെന്റ് മാറ്റാന്‍ സാധിക്കുന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഫോട്ടോസ്, വീഡിയോസ് എന്നിവയിലെ ടെക്‌സ്റ്റ് ഫോര്‍മാറ്റ് ചെയ്യുന്നതില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കുന്നതാണ് രണ്ടാമത്തെ ഫീച്ചര്‍.


ടെക്സ്റ്റ് ബാക്ക്ഗ്രൗണ്ടുമായി ബന്ധപ്പെട്ടതാണ് മൂന്നാമത്തെ ഫീച്ചര്‍. എളുപ്പം ബാക്ക്ഗ്രൗണ്ട് മാറ്റാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഉടന്‍ തന്നെ പുതിയ അപ്‌ഡേറ്റായി പുതിയ ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്വാളിറ്റിയുള്ള ചിത്രം കോണ്‍ഫിഗര്‍ ചെയ്യാന്‍ ഉപയോക്താവിന് സാധിക്കും വിധം ഡ്രോയിങ് ടൂള്‍ ഹെഡറില്‍ പുതിയ സെറ്റിങ് ഐക്കണ്‍ ഉള്‍പ്പെടുത്താനും വാട്‌സ്ആപ്പിന് പദ്ധതിയുണ്ട്. 


0/Post a Comment/Comments