ബഫര്‍ സോണ്‍: പരാതി നല്‍കാനുള്ള സമയം അനന്തമായി നീട്ടാനാകില്ലെന്ന് വനം മന്ത്രി

 തിരുവനന്തപുരം: ബഫര്‍ സോണിനെ കുറിച്ച്‌ പരാതി നല്‍കാനുള്ള സമയം അനന്തമായി നീട്ടാനാകില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍.സമയം നീട്ടുന്നത് നിയമപോരാട്ടത്തിന് തടസ്സമാകുമെന്നും ഒറ്റപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ പരിഗണിക്കില്ലെന്ന നിലപാട് സര്‍ക്കാറിനില്ലെന്നും മന്ത്രി പറഞ്ഞു. "ബഫര്‍സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുള്ള സമയം അനന്തമായി നീട്ടാനാകില്ല. അനന്തമായി നീട്ടി നല്‍കുന്നത് നിയമ പോരാട്ടത്തിന് തടസ്സം നില്‍ക്കും. പരാതികളില്‍ ആവര്‍ത്തനമുണ്ട്. ഒറ്റപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ പരിഗണിക്കില്ലെന്ന നിലപാടില്ല.

കേരള കോണ്‍ഗ്രസിന്റെ ആശങ്കകള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കും. വയനാട്ടില്‍ ആനയെ മയക്കുവെടി വെക്കാനുള്ള ഉത്തരവ് വൈകിയ സംഭവത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദീകരണം തേടിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ല. മറുപടി തൃപ്തികരമല്ലെങ്കില്‍ തുടര്‍ നടപടിയുണ്ടാവും". മന്ത്രി അറിയിച്ചു.

0/Post a Comment/Comments