പേരാവൂർ പഞ്ചായത്തിലെ ഹരിത കർമ്മസേനയെ യുഎംസി ആദരിക്കും

 പേരാവൂർ : യുണൈറ്റഡ് മർച്ചന്റ് ചേമ്പർ പേരാവൂർ യൂണിറ്റ് നേതൃത്വത്തിൽ പഞ്ചായത്തിലെ ഹരിത കർമ്മ സേനയ്ക്കുള്ള ആദരം പരിപാടി ശനിയാഴ്ച വൈകീട്ട് 4.30 ന് പേരാവൂർ പഴയ ബസ്സ്റ്റാൻഡിൽ നടക്കും. പഞ്ചായത്ത്‌ പ്രസിഡന്റ് പി. പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്യും. ഹരിത കേരളം മിഷൻ ജില്ലാ കോ. ഓർഡിനേറ്റർ ഇ. കെ സോമശേഖരൻ പ്രഭാഷണം നടത്തും.വ്യാപാരോത്സവം വിശദീകരണം ഷിനോജ് നരിതൂക്കിൽ നിർവഹിക്കും. ഭാരവാഹികളായ കെ.എം.ബഷീർ, ബേബി പാറക്കൽ, വി.കെ.രാധാകൃഷ്ണൻ, അഫ്ത്താബ് ആർ.പി.എച്ച്, നാസർ ബറാക്ക എന്നിവർ വാർത്ത സമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

0/Post a Comment/Comments