ചീങ്കണ്ണി പുഴയിലെ കോച്ചിക്കുളത്ത് സാമൂഹ്യ വിരുദ്ധർ തള്ളിയ അറവു മാലിന്യം നീക്കം ചെയ്ത് പഞ്ചായത്ത് ജനപ്രതിനിധികൾ മാതൃകയായി

അടക്കാത്തോട്:ചീങ്കണ്ണി പുഴയിലെ കോച്ചിക്കുളത്ത് സാമൂഹ്യ വിരുദ്ധർ തള്ളിയ അറവു മാലിന്യം നീക്കം ചെയ്ത് പഞ്ചായത്ത് ജനപ്രതിനിധികൾ മാതൃകയായി.ചൊവ്വാഴ്ച രാത്രിയാണ്

അടക്കാത്തോട് മുട്ടുമാറ്റി പ്രദേശത്ത്

ചീങ്കണ്ണി പുഴയിൽ അറവ് മാലിന്യം നിക്ഷേപിച്ചതായി നാട്ടുകാർ കണ്ടത് .ഇതിൻ്റെ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് ആരോഗ്യ വകുപ്പും ,ഗ്രാമ പഞ്ചായത്ത് അധികൃതരും രംഗത്തെത്തിയത്. പുഴയിലെ വെള്ളത്തിൽ നിക്ഷേപിച്ച അറവ്  മാലിന്യം കേളകം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടത്തിൽ, സജീവൻ പാലുമ്മി എന്നിവർ ചേർന്നാണ് പുഴയിലെ വെള്ളത്തിൽ നിന്ന് നീക്കം ചെയ്തത്.15 കിലോഗ്രാം തൂക്കം വരുന്ന ഇറച്ചിയാണ് പുഴയിൽ തള്ളിയതെന്ന് കണ്ടെത്തിയതോടെ ഇവ പുഴയിൽ തള്ളിയവരെ കണ്ടെത്താൻ അന്യേഷണം ആരംഭിച്ചു.മാലിന്യം പുഴയിൽ കണ്ടെത്തിയതോടെ

 പ്രതിഷേധവുമായി പ്രദേശ വാസികൾ എത്തുകയും തുടർ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. നിരവധി ആളുകൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന പ്രധാന കുടിവെള്ള സ്രോതസാണ് ചീങ്കണ്ണിപ്പുഴ. അടയ്ക്കാത്തോട്- പാറത്തോട് -ചെട്ടിയാംപറമ്പ് പ്രദേശത്ത് കുടിവെള്ള വിതരണവും ഈ പുഴയിൽ നിന്നാണ്. പ്രദേശത്ത് തെരുവ് വിളക്ക് സ്ഥാപിക്കണമെന്നും, വിനോദ സഞ്ചാരികളെത്തുന്ന സ്ഥലത്ത് സി.സി.ടി.വി സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

0/Post a Comment/Comments