പി.എസ്​.സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു


  തി​രു​വ​ന​ന്ത​പു​രം: 2022ൽ ​ന​ട​ന്ന പ​ത്താം​ത​ലം, പ​ന്ത്ര​ണ്ടാം​ത​ലം, ബി​രു​ദ​ത​ല പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​യെ തു​ട​ർ​ന്നു​ള്ള സാ​ധ്യ​താ​പ​ട്ടി​ക​ക​ൾ ഈ​വ​ർ​ഷം ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ പി.​എ​സ്.​സി തീ​രു​മാ​നി​ച്ചു. സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്കു​ള്ള മു​ഖ്യ​പ​രീ​ക്ഷ ഏ​പ്രി​ൽ മു​ത​ൽ ജൂ​ലൈ വ​രെ ന​ട​ത്തും. വി​ശ​ദ സി​ല​ബ​സും ടൈം​ടേ​ബി​ളും വെ​ബ്സൈ​റ്റി​ൽ.

യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ്, കേ​ര​ള ഫോ​റ​സ്റ്റ് ഡെ​വ​ല​പ്മെ​ന്‍റ്​ കോ​ർ​പ​റേ​ഷ​നി​ൽ ഫീ​ൽ​ഡ് ഓ​ഫി​സ​ർ, പൊ​ലീ​സിൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ത​സ്​​തി​ക​ക​ളു​ടെ പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തും. യൂ​നി​വേ​ഴ്സി​റ്റി അ​സി​സ്റ്റ​ന്‍റ്, ഫീ​ൽ​ഡ് ഓ​ഫി​സ​ർ ത​സ്​​തി​ക​ക​ളു​ടെ മു​ഖ്യ​പ​രീ​ക്ഷ ജൂ​ലൈ​യി​ലും സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സി​ന്‍റേ​ത്​ ആ​ഗ​സ്റ്റി​ലും ന​ട​ത്തും.

വി​വി​ധ ബ​റ്റാ​ലി​യ​നു​ക​ളി​ലെ പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ, വ​നി​ത സി​വി​ൽ പൊ​ലീ​സ്​ ത​സ്​​തി​ക​ക​ളു​ടെ പ​രീ​ക്ഷ ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തും. ഈ ​ത​സ്​​തി​ക​ക​ൾ​ക്ക് പ്രാ​ഥ​മി​ക പ​രീ​ക്ഷ​യു​ണ്ടാ​കി​ല്ല. യൂ​നി​വേ​ഴ്സി​റ്റി ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വ​ന്‍റ്​ ത​സ്​​തി​ക​യു​ടെ പ്രാ​ഥ​മി​ക പ​രീ​ക്ഷ ജൂ​ലൈ, ആ​ഗ​സ്​​റ്റ്​ മാ​സ​ങ്ങ​ളി​ൽ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തും.

മു​ഖ്യ​പ​രീ​ക്ഷ ഒ​ക്ടോ​ബ​റി​ലാ​ണ്.വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച 10, 12, ബി​രു​ദ യോ​ഗ്യ​ത​ക​ളു​ള്ള മ​റ്റു ത​സ്​​തി​ക​ക​ളു​ടെ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ സ​മ​യ​വി​വ​ര​പ​ട്ടി​ക അ​ത​ത് സ​മ​യ​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

0/Post a Comment/Comments