മൊബൈൽഫോൺ ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് പതിനാറുവയസ്സുകാരൻ മരിച്ചു

 
കോഴിക്കോട്: ഫോൺ ചാർജ് ചെയ്യുന്നതിനിടെ പ്ളഗ്ഗിൽനിന്ന് ഷോക്കേറ്റ് പതിനാറുവയസ്സുകാരൻ മരിച്ചു. പയ്യാനക്കൽ കുറ്റിക്കാട്ടുതൊടി നിലംപറമ്പിൽ അഭിഷേക് നായർ ആണ് മരിച്ചത്. ഝാർഖണ്ഡിൽ പ്ളസ്ടു വിദ്യാർഥിയാണ്.


ഫോൺ ചാർജാവാത്തതുകണ്ട് പ്ളഗ്ഗ് ഊരിനോക്കുമ്പോൾ ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ ഉടനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഝാർഖണ്ഡ് സ്വദേശിയായ പ്രദീപാണ് അച്ഛൻ. ഒരുമാസമായിട്ടേയുള്ളൂ കുട്ടി അമ്മ ബിന്ദുവിന്റെ വീടായ പയ്യാനക്കലിലെത്തിയിട്ട്. സഹോദരൻ: ശശാങ്ക് നായർ. സംസ്കാരം ഞായറാഴ്ച മാനാരി ശ്മശാനത്തിൽ

0/Post a Comment/Comments