പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണനാണയ നറുക്കെടുപ്പ് നടന്നു
 പേരാവൂർ : യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂർ യൂണിറ്റ് നടത്തുന്ന പേരാവൂർ വ്യാപാരോത്സവത്തിന്റെ പ്രതിവാര സ്വർണനാണയ നറുക്കെടുപ്പ് ചെവിടിക്കുന്നിൽ നടന്നു.യൂണിറ്റ് പ്രസിഡന്റ് കെ.എം.ബഷീറിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പൂക്കോത്ത് റജീന സിറാജ് ഉദ്ഘാടനം ചെയ്തു. ഒ.ജെ.ബെന്നി,നാസർ ബറാക്ക് വി.കെ.രാധാകൃഷ്ണൻ,എം.ജെ മന്മദൻ, ആർ.പി.എച്ച്. അഫ്താബ്, സി.അരുൺ, സനൽ കാനത്തായി, സി.രാമചന്ദ്രൻ,നവാസ് വലിയേടത്ത്, വിനോദ് നന്ത്യത്ത്, സുഫൈർ ഫാമിലി തുടങ്ങിയവർ സംസാരിച്ചു.

മണത്തണ സ്വദേശിനി ദേവിക പ്രമോദിന് നറുക്കെടുപ്പിൽ സ്വർണനാണയം ലഭിച്ചു.ബമ്പർ നറുക്കെടുപ്പ് മെയ് 1 ന് നടക്കും.

0/Post a Comment/Comments