കോടതി വളപ്പിൽ ഭാര്യയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; കഷ്ടിച്ച് രക്ഷപ്പെട്ട് യുവതി

ജില്ലാ കുടുംബ കോടതിക്ക് സമീപം ഭാര്യയുടെ ദേഹത്തു പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിലായി. മേലാറ്റൂർ സ്വദേശി മൻസൂർ അലിയാണ് അറസ്റ്റിലാണ്. ഇയാളുടെ ഭാര്യ റുബീനയാണ് ആക്രമണത്തിന് ഇരയായത്. ഇവർ തമ്മിൽ കുടുംബ പ്രശ്നം ഉണ്ടായിരുന്നു. ഇന്ന് രണ്ടു പേരും കോടതിയിൽ ഹാജരായിരുന്നു. നേരത്തെയും വധശ്രമങ്ങൾ ഉണ്ടായതായി റുബീന പ്രതികരിച്ചു. ഇന്ന് രക്ഷപ്പെട്ടത് ഭാഗ്യത്തിനാണെന്നും അവർ പറഞ്ഞു. കോടതിയിൽ കൗൺസിലിംഗിന് ശേഷമായിരുന്നു ആക്രമണം.


മേലാറ്റൂര്‍ സ്വദേശികളായ മണ്‍സൂര്‍ അലിയും റുബീനയും 17 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇവർ തമ്മില്‍ കുടുംബ പ്രശ്നങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. കുറച്ചു മാസമായി റുബീന സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. കുടുംബ കോടതിയില്‍ ഹാജരായി കൗണ്‍സിലിംഗിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് ഇന്ന് വധശ്രമം നടന്നത്.


മൻസൂർ അലി കുപ്പിയില്‍ കൊണ്ടു വന്ന പെട്രോള്‍ റുബീനയുടെ ദേഹത്തൊഴിച്ച് തീ കൊളുത്താനായിരുന്നു ശ്രമിച്ചത്. എന്നാൽ റുബീന രക്ഷപ്പെട്ടു. മൻസൂറിന്റെ പക്കലുണ്ടായിരുന്ന പെട്രോൾ നിറച്ച കുപ്പിയുടെ വാ ഭാഗത്ത് പിടിച്ച് അടച്ചുകൊണ്ടാണ് റുബീന ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. റുബീനയുടെ ദേഹത്തിലും വസ്ത്രത്തിലും പെട്രോൾ വീണു. എന്നാൽ മൻസൂർ അലിയെ കൂടുതൽ അപായമുണ്ടാക്കുന്നതിന് മുൻപ് സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്.

0/Post a Comment/Comments