ഷവര്‍മയുടെ ടേസ്റ്റ് നോക്കി പൂച്ചകള്‍! അതും ഷവർമയുണ്ടാക്കുന്ന പാത്രത്തിൽ കയറിയിരുന്ന്
കണ്ണൂര്‍: ഷവർമയുണ്ടാക്കുന്ന പാത്രത്തിൽ കയറിയിരുന്ന് ചിക്കൻ കഴിച്ച് പൂച്ചകൾ. കണ്ണൂര്‍ പയ്യന്നൂരിലാണ് സംഭവം. രണ്ട് പൂച്ചകളാണ് പാചകക്കാരൻ ഇല്ലാതിരുന്ന സമയത്ത് സ്റ്റാന്‍റില്‍ കയറിയിരുന്ന് ഷവർമ കഴിച്ചത്. പയ്യന്നൂരിലെ റസ്റ്റോറന്റിൽ ഇന്നലെയാണ് സംഭവമുണ്ടായത്. പൂച്ച കയറിയതിന് പിന്നാലെ ഷവർമ നശിപ്പിച്ചതായി ഹോട്ടലുട അറിയിച്ചു.


ഹോട്ടലിലെ ഗ്യാസ് സിലിണ്ടർ മാറ്റാൻ ജീവനക്കാരൻ പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് പൂച്ചകൾ കയറി ഷവർമ കഴിച്ചത്. ഷവർമ്മ ഉണ്ടാക്കുന്ന സ്റ്റാന്‍റില്‍ പൂച്ച കയറിയത് സംബന്ധിച്ച് ഹോട്ടലുടമയോട് പയ്യന്നൂർ നഗരസഭ വിശദീകരണം ചോദിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വില്‍പ്പന എന്നിവ നിരോധിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

0/Post a Comment/Comments