ഇനിയും എത്ര മനുഷ്യരെ കുരുതി കൊടുത്താല്‍ വനം വകുപ്പിന് തൃപ്തിയാകും?: മാനന്തവാടിരൂപത .




മാനന്തവാടി: വനമേഖലയില് നിന്നും വിദൂരത്തിലുള്ള പുതുശ്ശേരി എന്ന ജനവാസ കേന്ദ്രത്തില് സാലു ( തോമസ് ) പള്ളിപ്പുറം തന്റെ കൃഷിയിടത്തില് കടുവയുടെ അക്രമണത്തില് മരണമടഞ്ഞതിന്റെ പൂര്ണ്ണ ഉത്തരവാദിത്വം വനം വകുപ്പിനാണന്ന് മാനന്തവാടി രൂപത. വയനാട്ടിലെ ഭൂവിസ്തൃതിക്ക് ഉള്ക്കൊള്ളാന് കഴിയാത്ത അത്രയും കടുവകള് പെരുകിയെന്ന യഥാര്ത്യത്തെ മറച്ച് വെച്ച് തൊടുന്യായങ്ങള് നിരത്തുകയാണ് വനം വകുപ്പ് ഇത്തരം സന്ദര്ഭങ്ങളില് ചെയ്യുന്നത്. ജനങ്ങള് വീട്ടില് നിന്ന് പുറത്തിറങ്ങരുത് എന്ന പ്രസ്ഥാവനയോടെ ഉത്തരവാദിത്വത്തില് നിന്ന് ഒഴിവാകുന്ന സമീപനമാണ് വകുപ്പധികാരികള് സ്വീകരിക്കുന്നത്. വന്യമൃഗങ്ങള് വ ന ത്തില് നിന്ന് പുറത്തിറങ്ങുന്നില്ലന്ന് ഉറപ്പാക്കാനുള്ള നടപടികളാണ് വനം വകുപ്പ് എടുക്കേണ്ടത്. അതിനു പകരം തങ്ങളുടെ പരിസരങ്ങളില് തൊഴിലെടുക്കുന്ന മനുഷ്യരാണ് കുറ്റക്കാര് എന്നു വരുത്തുന്ന സമീപനം നികൃഷ്ടമാണെന്നും മാനന്തവാടിരൂപത.

0/Post a Comment/Comments