വേങ്ങാട് ഊർപ്പള്ളിയിൽ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു

 കണ്ണൂർ: വേങ്ങാട് ഊർപ്പള്ളിയിൽ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു. ജീ നിലയത്തിലെ നന്ദനന്റെ വെളിച്ചെണ്ണ മില്ലിനാണ് ഇന്ന് പുലർച്ചയോടെ തീപിടിച്ചത്. മുഴുവൻ യന്ത്രസാമഗ്രികളും കത്തി നശിച്ചു. 50 ലക്ഷത്തോളം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. ഇന്ന് പുലർച്ചെ 3 50 ഓടെയാണ് വേങ്ങാട് ഊർപ്പള്ളിയിലെ ജീനിലയത്തിലെ നന്ദനന്റെ വീടിന് സമീപത്തു തന്നെയുള്ള ജെജെ ട്രേഡേഴ്സ് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചത്.സംഭവസമയം വീട്ടിൽ ആളുകൾ ഉണ്ടായിരുന്നില്ല. അടുത്തുള്ള പ്രദേശവാസികളാണ് ശബ്ദം കേട്ട് സ്ഥലത്തെത്തിയത്. അപ്പോഴേക്കും തീ ആളിപ്പടരുകയായിരുന്നു. സംഭവം സമയം തന്നെ അടുത്തുള്ള വാഹനങ്ങൾ എല്ലാം നാട്ടുകാർ നീക്കം ചെയ്തു. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയും നിമിഷ നേരം കൊണ്ട് ഫയർഫോഴ്സ് സ്ഥലത്തെത്തുകയും ഒപ്പം നാട്ടുകാരും ചേർന്നാണ് തീ അണക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.

ഷോട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 25 വർഷത്തിനു മുകളിലായി ഉള്ള വെളിച്ചെണ്ണ മില്ലിൽ നിരവധി പേരായിരുന്നു ജോലി ചെയ്തു വരുന്നത്. ഏകദേശം 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. മുഴുവൻ ഉപകരണങ്ങളും യന്ത്രസാമഗ്രികളും കത്തി നശിച്ചിട്ടുണ്ട്.അതോടൊപ്പം കൊപ്ര, പിണ്ണാക്ക് തുടങ്ങിയ നിരവധി വസ്തുക്കളും നശിച്ചു. ജില്ലയിലെ വിവിധ ഇടങ്ങളിലായി ജെജെ ട്രേഡേഴ്സ് വെളിച്ചെണ്ണ വിതരണം നടത്തി വരികയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്, കൂത്തുപറമ്പ് പോലീസ്, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു

0/Post a Comment/Comments