മാഡം, സാര്‍ വിളികള്‍ വേണ്ട, ടീച്ചര്‍ എന്ന് മതി: ബാലാവകാശ കമ്മീഷൻ




തിരുവനന്തപുരം:  സ്‌കൂളുകളില്‍ അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കുന്നതാണ് അഭികാമ്യമെന്ന് ബാലാവകാശ കമ്മീഷന്‍. മാഡം, സാര്‍ തുടങ്ങിയ വിളികള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ലിംഗനീതിക്കും അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കുന്നതാണ് അഭികാമ്യമെന്നും ബാലാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.


സ്‌കൂളുകളില്‍ ഇത് നടപ്പാക്കാന്‍ നിര്‍ദേശിക്കാന്‍ ഡിപിഐയോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിനും ഇതില്‍ അനുകൂല നിലപാട് ആണെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. 


ടീച്ചര്‍ വിളിയിലൂടെ തുല്യത നിലനിര്‍ത്താനും കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്നേഹാര്‍ദ്രമായ സുരക്ഷിതത്വം കുട്ടികള്‍ക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ വി മനോജ്കുമാര്‍, അംഗം സി വിജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിലുള്ളത്.


0/Post a Comment/Comments