മൂന്ന് തദ്ദേശ സ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
കണ്ണൂർ ജില്ലയിലെ മൂന്ന് തദ്ദേശ സ്ഥാപന വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. മയ്യിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് എട്ട് വള്ളിയോട്ട്, ശ്രീകണ്ഠപുരം നഗരസഭയിലെ 23ാം വാർഡ് കോട്ടൂർ, പേരാവൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് ഒന്ന് മേൽമുരിങ്ങോടി എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.


കരട് വോട്ടർ പട്ടികയിൻമേലുള്ള ആക്ഷേപങ്ങളും അപേക്ഷകളും ജനുവരി 21 വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. അന്തിമ വോട്ടർ പട്ടിക 30ന് പ്രസിദ്ധീകരിക്കും. ജനുവരി 15ന് മുമ്പ് പോളിംഗ് സ്‌റ്റേഷനുകൾ സംബന്ധിച്ച റിപ്പോർട്ട് നൽകാനും അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്താനും ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ തദ്ദേശ സെക്രട്ടറിമാരോട് നിർദേശിച്ചു. യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, തദ്ദേശ സ്ഥാപന സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു

0/Post a Comment/Comments