അഞ്ചുവയസുകാരനോട് അതിക്രമം, ഓട്ടോയില്‍ തുപ്പിയ കുട്ടിയെ വസ്ത്രം അഴിച്ച് തുടപ്പിച്ചു; ഡ്രൈവര്‍ക്കെതിരെ പരാതി;ബാലവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
കോഴിക്കോട്: വടകര അഴിയൂരില്‍ അഞ്ചുവയസുകാരനോട് അതിക്രമം. ഓട്ടോയില്‍ തുപ്പിയ കുട്ടിയെ വസ്ത്രം അഴിപ്പിച്ച് ഡ്രൈവര്‍ തുടപ്പിച്ചതായി പരാതി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബാലവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.


കഴിഞ്ഞ ദിവസം കുട്ടി സ്‌കൂളില്‍ പോകുംവഴിയാണ് സംഭവം. ഓട്ടോയില്‍ തുപ്പിയെന്ന് പറഞ്ഞ് വസ്ത്രം അഴിപ്പിച്ച് അഞ്ചുവയസുകാരനെ കൊണ്ട് തുടപ്പിക്കുകയായിരുന്നു. ഇക്കാര്യം കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 


സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ ഓട്ടോ ഡ്രൈവറെ ചോദ്യം ചെയ്തു. എന്നാല്‍ ചെയ്തതില്‍ എന്താണ് കുഴപ്പം എന്ന തരത്തില്‍ അഞ്ചുവയസുകാരനോട് കാട്ടിയ അതിക്രമത്തെ ന്യായീകരിക്കാനാണ് ഓട്ടോ ഡ്രൈവര്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു. 'നിങ്ങള്‍ കുട്ടിയെ പറഞ്ഞ് മനസിലാക്കിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പറഞ്ഞ് മനസിലാക്കേണ്ടി വരും' - ഇങ്ങനെ പറഞ്ഞ് സംഭവത്തെ ന്യായീകരിക്കാന്‍ ഡ്രൈവര്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.


കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ബാലവകാശ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ബാലവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടത്. 


0/Post a Comment/Comments