ആറളം ഫാമിംഗ് കോർപ്പറേഷനിൽ വിവിധ ഒഴിവുകൾ


ആറളം ഫാമിംഗ് കോർപറേഷൻ (കേരള) ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ: യോഗ്യത-അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം/തത്തുല്യം, കൂടാതെ പേഴ്സണൽ മാനേജ്മെന്റ്/സോഷ്യൽ വർക്ക് പിജി ഡിപ്ലോമ അല്ലെങ്കിൽ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയത്തോടെ എം ബി എ. നിയമബിരുദം അഭികാമ്യം. പ്രായപരിധി 35 വയസ്സ്.

ഫാം സൂപ്രണ്ട്: അംഗീകൃത സർവകലാശാലയിൽ നിന്നും ബി എസ്‌സി അഗ്രികൾച്ചർ, കൃഷി ഫാമുകളിൽ ഏഴ് വർഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 35. മാർക്കറ്റിംഗ് ഓഫീസർ: എം ബി എ മാർക്കറ്റിംഗ്, മാനേജ്‌മെൻറ് രംഗത്ത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 45. ജൂനിയർ അഗ്രികൾച്ചറൽ അസിസ്റ്റന്റുമാർ: മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടെയുള്ള ബി എസ്‌സി അഗ്രികൾച്ചർ അല്ലെങ്കിൽ രണ്ടു വർഷം ദൈർഘ്യമുള്ള അഗ്രികൾച്ചർ സർട്ടിഫിക്കറ്റ് കോഴ്സും 10 വർഷത്തെ പ്രവൃത്തി പരിചയവും, പ്രായപരിധി 35. ജൂനിയർ എഞ്ചിനീയർ: അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ/അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ഡിപ്ലോമ. രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി 25 വയസ്സ് എന്നിവയാണ് ഒഴിവുകൾ. എസ് ടി വിഭാഗക്കാർക്ക് മുൻഗണന. കേന്ദ്ര-സംസ്ഥാന സർക്കാർ, തത്തുല്യ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ച 60 വയസിന് താഴെയുള്ളവർക്കും അപേക്ഷിക്കാം. ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഫോട്ടോ എന്നിവ സഹിതമുള്ള അപേക്ഷ മാനേജിംഗ് ഡയറക്ടർ, ആറളം ഫാം, ആറളം ഫാം(പി ഒ), കണ്ണൂർ- 673673 എന്ന വിലാസത്തിൽ ജനുവരി 15നകം സമർപ്പിക്കണം. ഫോൺ: 04902 444740.


0/Post a Comment/Comments