വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട കര്‍ഷകന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി സണ്ണി ജോസഫ്‌ എം എല്‍ എ

 വയനാട്: പുതുശ്ശേരിയില്‍ കടുവയുടെ അക്രമണത്തിൽ കൊലചെയ്യപ്പെട്ട കര്‍ഷകന്‍ പള്ളിപ്പുറത്ത് തോമസിന്റെ വീട് സന്ദര്‍ശിച്ച് സണ്ണി ജോസഫ്‌ എം എല്‍ എ ആദരാഞ്ജലികൾ അർപ്പിച്ചു. വനം വകുപ്പിന്റെ കുറ്റകരമായ അനാസ്ഥയുടെയും, നിരുത്തരവാദപരമായ നടപടികളുടെയും രക്തസാക്ഷി യാണ് മരണപ്പെട്ട തോമസ്‌ എന്ന് എം എല്‍ എ ആരോപിച്ചു.വന്യമൃഗ ശല്യം അതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗവൺമെന്റ് സ്വീകരിക്കുന്ന നടപടികൾ തീർത്തും അപര്യാപ്തമാണ്. കണ്ണൂർ ജില്ലയിൽ തന്നെ ഇരിട്ടി താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഉൾപ്പെടെ കടുവയെ കണ്ടിട്ട് ഒരുമാസമായി, പക്ഷേ ഇതുവരെയും അതിനെ പിടികൂടാനുള്ള നടപടികള്‍ ഉണ്ടായിട്ടില്ല.

വനം വകുപ്പ് മന്ത്രിയോട് നേരിട്ട് ആവശ്യപ്പെടുകയും, വനം വകുപ്പ് പ്രധാന ഉദ്യോഗസ്ഥന്‍ മാരെ ഹെഡ് കോട്ടേഴ്സില്‍ പോയി കാണുകയും ചെയിതിട്ടും വനം വകുപ്പിന്റെ ഭാഗത്തുനിന്നും ആവശ്യമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഇത്തരത്തിലുള്ള അനാസ്ഥകള്‍ കൊണ്ടാണ് മനുഷ്യ ജീവനുകള്‍ നഷ്ടമാകുന്നത്. ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രദ്ധയും നടപടികളും ഉണ്ടാകണമെന്നും സണ്ണി ജോസഫ്‌ എം എല്‍ എ അവശ്യപ്പെട്ടു.

0/Post a Comment/Comments