ഭക്ഷ്യസുരക്ഷ: ഹോട്ടലുകളിൽ ഇനി രഹസ്യപൊലീസ് നിരീക്ഷണവും

തൃ​ശൂ​ർ: ഹോ​ട്ട​ലു​ക​ളി​ൽ ഇ​നി പൊ​ലീ​സി​ന്റെ ര​ഹ​സ്യ നി​രീ​ക്ഷ​ണ​വും. നേ​ര​ത്തെ ഹോ​ട്ട​ൽ, ലോ​ഡ്ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ചി​ത​ര​ല്ലാ​ത്ത​വ​ർ താ​മ​സി​ക്കു​ന്നു​ണ്ടോ​യെ​ന്ന പ​രി​ശോ​ധ​ന​യാ​യി​രു​ന്നു പൊ​ലീ​സ് ന​ട​ത്തി​യി​രു​ന്ന​തെ​ങ്കി​ൽ ഇ​നി ഹോ​ട്ട​ലു​ക​ളി​ലെ ശു​ചി​ത്വ​മി​ല്ലാ​യ്മ​യും പ​രി​ശോ​ധ​നാ​വി​ഷ​യ​മാ​കും.

സ്പെ​ഷ​ൽ ബ്രാ​ഞ്ച് വി​ഭാ​ഗ​ങ്ങ​ൾ ഇ​ട​വി​ട്ട് ഹോ​ട്ട​ലു​ക​ളി​ലെ​ത്തും. ചൈ​നീ​സ്, അ​റേ​ബ്യ​ൻ വി​ഭ​വ​ങ്ങ​ൾ വി​പ​ണ​നം ന​ട​ത്തു​ന്നി​ട​ത്തും ഷ​വ​ർ​മ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധി​ക്കേ​ണ്ട​ത്. എ​ങ്കി​ലും എ​ല്ലാ ഹോ​ട്ട​ലു​ക​ളി​ലെ​യും ശു​ചി​ത്വ​മ​ട​ക്ക​മു​ള്ള​വ​യി​ൽ നി​രീ​ക്ഷ​ണ​മു​ണ്ടാ​വും.

അ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന് കാ​ര്യ​ക്ഷ​മ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നും എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളോ പ​രാ​തി​ക​ളോ ഉ​യ​രു​മ്പോ​ൾ മാ​ത്രം ഇ​ട​പെ​ടു​ന്ന​തി​ൽ മാ​ത്ര​മാ​യി ആ​രോ​ഗ്യ​വ​കു​പ്പും മാ​റു​ന്നു​വെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൊ​ലീ​സി​ന്റെ സേ​വ​നം കൂ​ടി ഇ​ക്കാ​ര്യ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മു​ഴു​വ​ൻ സ​മ​യം നി​രീ​ക്ഷ​ണ​മു​ണ്ടാ​വു​മെ​ന്ന​താ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ന് ചു​മ​ത​ല ന​ൽ​കു​മ്പോ​ഴു​ള്ള നേ​ട്ടം. ത​ൽ​സ​മ​യം ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​നും ക​ഴി​യും.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച ഭ​ക്ഷ്യ​വി​ഷ​ബാ​ധ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന​ത്ത് എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും പ​രാ​തി​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഷോർട്ട് ന്യൂസ് കണ്ണൂർ.പ​രി​ശോ​ധ​ന​ക​ൾ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും ഹോ​ട്ട​ലു​ക​ളു​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​ത്തു​ക​ളി​ക്കു​ന്നു​വെ​ന്നു​മു​ള്ള ക​ടു​ത്ത വി​മ​ർ​ശ​നം ആ​രോ​ഗ്യ​വ​കു​പ്പി​നും ഭ​ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​നു​മെ​തി​രെ​യു​ണ്ട്. ഇ​തി​നു​ള്ള പ​രി​ഹാ​ര​വും പൊ​ലീ​സി​നെ നി​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.

0/Post a Comment/Comments