അങ്കണവാടി വര്‍ക്കര്‍ ഹെല്‍പര്‍ അപേക്ഷ ക്ഷണിച്ചു




തലശ്ശേരി ഐ സി ഡി എസ് പ്രൊജക്ട് പരിധിയില്‍ ധര്‍മടം പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 


എസ് എസ് എല്‍ സി പാസായവര്‍ക്ക് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും പാസാവാത്ത എഴുത്തും വായനയും അറിയുന്നവര്‍ക്ക് അങ്കണവാടി ഹെല്‍പര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. പ്രായം: 18നും 46നും ഇടയില്‍. 


പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് മൂന്ന് വര്‍ഷം ഇളവ് ലഭിക്കും. അപേക്ഷാ ഫോറത്തിന്റെ മാതൃക തലശ്ശേരി ഐ സി ഡി എസ് ഓഫീസിലും ധര്‍മടം പഞ്ചായത്തിലും അക്ഷയകേന്ദ്രത്തിലും തലശ്ശേരി പഴയ ബസ് സ്റ്റാന്റിലെ ടി ബി കോംപ്ലക്സ് ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇ മിത്രം ജനസേവന കേന്ദ്രത്തിലും ലഭിക്കും. 


താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 21 വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷിക്കണം. ഫോണ്‍: 0490 2344488.


0/Post a Comment/Comments