ഭൂമി ദാനമായി വാങ്ങി കബളിപ്പിച്ച കുടുംബത്തിന് നീതി ലഭ്യമാക്കണം- എം.വി. ജയരാജൻ
 ഭൂമിദാന വിവാദം; സമരത്തിന് സി.പി.എം പിൻതുണ


ഇരിട്ടി: മലനാട് എഡ്യുക്കേഷണൽ സൊസൈറ്റിക്ക് കോളേജ് നിർമ്മിക്കാൻ വർഷങ്ങൾക്ക് മുൻമ്പ് കോളിക്കടവിൽ ദാനം നൽകിയ ഭൂമിയുമായി ബന്ധപ്പെട്ട് ഇരിട്ടി ടൗണിൽ സത്യാഗ്രഹ സമരം നടത്തുന്ന
കെ .കെ രാമചന്ദ്രനും കുടുബത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രകടനവും പൊതുയോഗവും നടത്തി.അഞ്ച് ദിവസം പിന്നിട്ട സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എം രംഗത്തെത്തിയത്.ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.ഏരിയാ കമ്മറ്റി അംഗം പി .പി അശോകൻ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ .വി സക്കീർ ഹുഹൈൻ, ജില്ലാ കമ്മറ്റി അംഗങ്ങളായ ബിനോയ് കുര്യൻ, കെ. മോഹനൻ ,ഏരിയാ കമ്മറ്റി അംഗം ഇ. എസ്. സത്യൻ തുടങ്ങിയവർ സംസാരിച്ചു.
ഭൂമി ദാനമായി വാങ്ങി കബളിപ്പിച്ച കുടുംബത്തിന് നീതി ലഭ്യമാക്കണം- എം.വി. ജയരാജൻ
========
ഇരിട്ടി: കോൺഗ്രസ് കുടുംബത്തിന്റെ ഭൂമി കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട മലനാട് എഡ്യുക്കേഷണൽ സൊസൈറ്റിക്ക് കോളേജ് നിർമ്മിക്കാനും ഇന്ദിരാഗാന്ധി സ്മാരകം പണിയാനും ദാനമായി വാങ്ങി കബളിപ്പിച്ചതിന്റെ പേരിൽ ഭൂമി നഷ്ടപ്പെട്ട കുടുംബം ഇരിട്ടിയിൽ നടത്തുന്ന സമരം കോൺഗ്രസ് വഞ്ചനയുടെ സാക്ഷ്യപത്രമാണെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം .വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.കബളിപ്പിക്കപ്പെട്ട കുടുംബത്തിന് നീതി ലഭ്യമാക്കാനുളള ബാധ്യത പ്രശ്‌നത്തിൽ ഇടപെട്ട സണ്ണിജോസഫ് എം,എൽ.എക്കും കോൺഗ്രസിനും ഉണ്ടെന്ന് എം.വി ജയരാജൻ പറഞ്ഞു. കോളേജിന് വേണ്ടി നൽകിയ ഭൂമിയിൽ ചെങ്കൽ ഖനനം നടത്തി ലക്ഷങ്ങൾ കൈക്കലാക്കിയ വിഷയങ്ങൾ ഉന്നയിച്ചാണ് കണ്ണൂർ ചാലയിലെ കെ. കെ രാമചന്ദ്രനും സഹോദരങ്ങളുമടങ്ങിയ കുടുംബം സമരമാരംഭിച്ചത്.എത്ര ഏക്കറിൽ കല്ല് കൊത്തിയെന്നതല്ല, മറിച്ച് കോളേജിന് വേണ്ടി വാങ്ങിയ സ്ഥലത്ത് കല്ല്‌കൊത്തി വിൽപ്പന നടത്തി പണം നേടിയെന്ന് വ്യക്തമായിരിക്കുകയാണ്. പ്രശ്‌നംപരിഹരിക്കാൻ എം.എൽ.എ ഇടപെട്ടിട്ടുണ്ട്. പിന്നീട് ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് പറഞ്ഞ് കൈമലർത്തുന്നത് യുക്തിഭദ്രമല്ല. കുടുംബത്തിന് ഭൂമി തിരികെ നൽകി സമരം ഒത്തു തീർപ്പാക്കാൻ എം.എൽ.എ അടക്കമുള്ളവർക്ക് ബാധ്യതയുണ്ടെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

0/Post a Comment/Comments